പുല്ലൂർ പൊതുമ്പുച്ചിറയിൽ മീനുകൾ ചത്തു പൊങ്ങുന്നു

പുല്ലൂർ : വേനൽ ആരംഭത്തിലും ജലസമൃദ്ധിയുള്ള പുല്ലൂർ അവിട്ടത്തൂർ റോഡരികിലെ പൊതുമ്പുച്ചിറയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നത് ആശങ്ക ഉണർത്തുന്നു, ചെറുമീനുകൾ മുതൽ വലിയ ബ്രാലുകൾ വരെ വെള്ളത്തിൽ ചത്തു പൊങ്ങി കിടക്കുന്നത് കാണാം. മീനുകളെ പിടിക്കാൻ ഏതെങ്കിലും സാമൂഹ്യദ്രോഹികൾ വിഷംകലക്കിയതാണെന്ന് സംശയിക്കുന്നു. ആളുകൾക്ക് കുളിക്കുവാനും, നീന്തൽ പഠിക്കുവാനും, വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും വ്യാപകമായി ഉപയോഗിക്കുന്നതാണ് ചിറ. കൃഷി ആവശ്യത്തിന് ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്. രണ്ടുദിവസമായി മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കാണപ്പെടുന്നു. വെള്ളം പരിശോധനയ്ക്ക് അയക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a comment

  • 61
  •  
  •  
  •  
  •  
  •  
  •  
  •  
Top