വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ബി.ആര്‍.സി പരിധിയിലുള്ള വിദ്യാലയങ്ങളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ബി.ആര്‍.സി ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട എ.ഇ.ഒ ടി.രാധ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ സുരേഷ്ബാബു എന്‍.എസ് അധ്യക്ഷനായി. പ്രധാനാധ്യാപകര്‍ക്ക് എ.ഇ.ഒ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ഗേള്‍സ് എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപിക ലാജി വര്‍ക്കി, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക രമണി ടീച്ചര്‍ , എച്ച്.എം ഫോറം കവീനര്‍ റാണി ടീച്ചര്‍ എന്നിവർ ആശംസകളര്‍പ്പിച്ചു. സേവനത്തില്‍ നിന്നും വിരമിക്കുന്ന സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രധാനാധ്യാപിക ലിസി. ബി.ഐ, സെന്റ് ആന്റണീസ് എച്ച്.എസ് മൂര്‍ക്കനാട് പ്രധാനാധ്യാപിക ലീന ടി.ജോ, സെന്റ് ജോസഫ് സി.ജി.എച്ച്.എസ് കരുവൂര്‍ പ്രധാനാധ്യാപിക സി. അമല, ജി.വി.എച്ച്.എസ്.എസ് നന്തിക്കര പ്രധാനാധ്യാപകന്‍ കെ. രാജന്‍, കെ.എസ്.യു.പി.എസ് തൊട്ടിപ്പാൾ പ്രധാനാധ്യാപിക എ. ഇന്ദിര എന്നിവർ മറുപടി പ്രസംഗം നടത്തി. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ അനുപ് ടി. ആര്‍ സ്വാഗതവും, സുനില്‍കുമാര്‍ സി.കെ നന്ദിയും പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top