ഇട്ട്യാതി ശ്രീധരന്‍റെ നിര്യാണത്തിൽ അനുശോചനയോഗം നടന്നു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്‍റെ മുൻകാല പഞ്ചായത്ത് അംഗവും ഗുരുദേവ പ്രഭാഷകനും എസ് വി പ്രോഡക്ട്സിലെ ഉദ്യോഗസ്ഥനുമായ പാലക്കാട്ടിൽ ഇട്ട്യാതി ശ്രീധരന്‍റെ നിര്യാണത്തിൽ മുകുന്ദപുരം എസ് എൻ ഡി പി യൂണിയൻ അനുശോചനയോഗം നടത്തി. യൂണിയൻ ഹാളിൽ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ പ്രസന്നൻ, ഡയറക്ടർമാരായ കെ കെ ബിനു സജീവ്കുമാർ കല്ലട, കെ കെ ചന്ദ്രൻ, യുധി മാസ്റ്റർ, കൗൺസിലർമാരായ എൻ ബി ബിജോയ്, പ്രഭാകരൻ വലുപ്പറമ്പിൽ യൂത്ത് മൂവ്മെന്റ് നേതാക്കൾ, വനിതാ സംഗം നേതാക്കൾ, സുലഭ മനോജ്, സജിത അനിൽകുമാർ, ശാഖ ഭാരവാഹികൾ എന്നിവർ അനുശോചനം നടത്തി.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top