യു ഡി എഫ് കാറളം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

കിഴുത്താണി : യു ഡി എഫ് കാറളം മണ്ഡലം കൺവെൻഷൻ കിഴുത്താണി ആർ എം എൽ പി സ്ക്കൂളിൽ നടന്നു . യു ഡി എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. അഡ്വ.എം എസ് അനിൽകുമാർ, തോമസ് ഉണ്ണിയാടൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കാറളം മണ്ഡലം യു ഡി എഫ് ചെയർമാൻ ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.കെ.ജോൺസൺ, ആന്റോ പെരുമ്പിള്ളി, കെ.കെ ജോൺസൺ, ടി.കെ.വർഗ്ഗീസ്, കെ.എ.റിയാസുദ്ദീൻ, എൻ എം ബാലകൃഷ്ണൻ, തങ്കപ്പൻ പാറയിൽ, കെ.ബി.ഷമീർ, വി.ഡി. സൈമൺ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനായി 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top