ബി ആർ സി യുടെ നേതൃത്വത്തിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ “സ്പർശം” എന്ന പേരിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി ആർ സി യിലെ റിസോഴ്സ് അദ്ധ്യാപകർ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസംനൽകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായാണ് ഏകദിന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട കെ എസ് പാർക്കിൽ നടന്ന പരിപാടി ബി പി ഓ എൻ എസ് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രി സ്റ്റാഫ് നഴ്സ് നീന ക്ലാസ്സെടുത്തു. ജീസസ് യൂത്ത് മ്യൂസിക്ക് ബാന്റ് അവതരിപ്പിച്ച സംഗീത വിരുന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ഹൃദ്യമായ അനുഭവമായി. ക്ലസ്റ്റർ കോർഡിനേറ്റർ അനൂപ് ടി ആർ സ്വാഗതവും റിസോഴ്‌സ് അദ്ധ്യാപിക അനുപം നന്ദിയും പറഞ്ഞു.

 

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top