വ്യക്തിയുടെ വിശ്വാസം തൃപ്തിക്കനുസരിച്ച് നിലനിൽക്കണമെങ്കിൽ വേണ്ടത് മതനിരപേക്ഷ സംസ്ക്കാരം – പ്രൊഫ. സി രവീന്ദ്രനാഥ്


ഇരിങ്ങാലക്കുട : ഒരു വ്യക്തിയുടെ വിശ്വാസം നിലനിർത്താൻ ആ വ്യക്തി ചെയേണ്ടത് മതനിരപേക്ഷതക്ക് വോട്ടു ചെയ്യുക എന്നതാണ് ഇടതുപക്ഷത്തിന്റെ ആശയമെന്നും, മതനിരപേക്ഷത ഉണ്ടെങ്കിൽ ഏതു വിശ്വാസവും ഇവിടെ പോറലേൽക്കാതെ നിലനിൽക്കുമെന്നും പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഒരു വ്യക്തിയുടെ മനസിലുള്ള വിശ്വാസം ആ വ്യക്തിയുടെ തൃപ്തിക്കനുസരിച്ച് നിലനിൽക്കണം എന്നുണ്ടെങ്കിൽ ഇവിടെ ഉണ്ടാകേണ്ടത് മതനിരപേക്ഷ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത എന്നാൽ നിരീശ്വരവാദം അല്ല. ദൈവവിശ്വാസവും ഒരാളുടെ വിശ്വാസമാണ് നിരീശ്വരവാദവും ഒരാളുടെ വിശ്വാസമാണ്. എന്തിലും വിശ്വസിക്കാം എന്നുള്ളതാണ് മതനിരപേക്ഷതയുടെ കാതൽ. അതുകൊണ്ട് വിശ്വാസികൾ മതനിരപേക്ഷതക്കായി നിൽക്കുന്ന ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ചു. നവോത്ഥാനം പിറകോട്ട് കൊണ്ടുപോയാൽ അവിടെ മതനിരപേക്ഷത കാണാനാവില്ല. നവോത്ഥാനം മുന്നോട്ടു കൊണ്ടുപോയാൽ മതനിരപേക്ഷത നിലനിർത്താം എന്നതിനാൽ നവോത്ഥാനം മുന്നോട്ടു കൊണ്ടുപോകുക എന്ന രാഷ്ട്രീയം നിലനിന്നാൽ മാത്രമേ മതനിരപേക്ഷത സമൂഹത്തിൽ നിലനിൽക്കുകയുള്ളൂ. എസ എൻ ക്ലബ് ഹാളിൽ ചേർന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലം സൗഹൃദ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

വിശ്വാസികൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യരുത് എന്ന് പ്രചരണം നടക്കുന്നുണ്ട്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് വിശ്വാസികൾ ആണ് അവർ ആർക്കാണ് വോട്ട് ചെയേണ്ടത് എന്ന് ഒരു വിശകലനം നടത്തേണ്ടതുണ്ട്. വിശ്വാസത്തിനു ഇടതുപക്ഷം ഒരിക്കലും എതിരല്ല. വർഗ്ഗീയ രാഷ്ട്രീയ ശക്തികൾ അധികാരത്തിൽ വന്ന് മതനിരപേക്ഷത നഷ്ടപ്പെടുത്തി ജനാധിപത്യം ഇല്ലാതാക്കിയാൽ ഈ ഭൂമിയിൽ പിന്നെ നമ്മുക്ക് ഒന്ന് ചെയ്യാൻ കഴിയില്ല. നമ്മൾ നമ്മുടെ മക്കൾക്കും അവരുടെ മക്കൾക്കും സ്വത്ത് കുന്നുകൂടി വക്കുന്നതിലും നല്ലതായി നിർബന്ധമായി അവർക്കായി ആവശ്യം നടത്തേണ്ട ഒരു നിക്ഷേപം ആണ് മതനിരപേക്ഷ സംസ്കാരം. വർഗ്ഗിയ സംഘർഷങ്ങൾ സമൂഹത്തിൽ വളർന്നു വന്നാൽ എന്തെല്ലാം സ്വത്ത് കയ്യിലുണ്ടെങ്കിലും മതനിരപേക്ഷ നഷ്ടപ്പെട്ട് മനസമാധാനത്തോടെ ജീവിക്കാൻ പറ്റില്ല എന്ന വാസ്തവം നാമെല്ലാവരും മനസിലാക്കണമെന്നു അദ്ദേഹം പറഞ്ഞു. ഏത് രാഷ്ട്രീയത്തിലും വിശ്വസിക്കുന്നവർ അവശ്യം തിരിച്ചറിയേണ്ടത് നമ്മുടെ സമൂഹത്തിൽ മതനിരപേക്ഷ നിലനിർത്തി പോകേണ്ടതിന്റെ അവശ്യകതയാണ്. നമ്മുടെ നാട്ടിലെ ജീവിതത്തിന്റെയും സന്തോഷത്തിന്റെയും ഭൂമിക എന്ന് പറയുന്നത് മതനിരപേക്ഷതയാണെന്നു നാം തിരിച്ചറിയണം. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ എല്ലാ വിഭാഗ ജനങ്ങളോടും ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് അപേക്ഷിക്കാനുള്ളത് ഒരു രാജ്യത്തെ നിലനിർത്തുക, ജനതയെ നിലനിർത്തുക, ജനതയുടെ ചരിത്രം നിലനിർത്തുക, ഭാവി നിലനിർത്തുക എന്നതാണ് അതിന് മതനിരപേക്ഷത നിലനിർത്താൻ നാം ശ്രമിച്ചാൽ മതി. അല്ലെങ്കിൽ ഭാവി ഇരുൾ അടഞ്ഞതായി മാറും.പ്രൊഫ.കെ യു അരുണൻ എം എൽ അദ്ധ്യക്ഷത വഹിച്ചു. ഇടതുപക്ഷ മുന്നണിയിലെ നേതാക്കളും പ്രവർത്തകരും സൗഹൃദ കൂട്ടായ്മയിൽ പങ്കെടുത്തു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top