അഭിനയപരിശീലന ശില്പശാലയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു


ഇരിങ്ങാലക്കുട :
ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 12 വരെ, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡനിൽ നടത്തുന്ന അഞ്ചു ദിവസത്തെ അഭിനയ പരിശീലന ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അഭിനയകലയിൽ താല്പര്യമുള്ള 15 – 30 പ്രായപരിധിയിൽപ്പെട്ടവർക്ക് ശില്പശാലയിലേക്ക് അപേക്ഷിക്കാം. ശില്പശാലയിൽ അന്തർദ്ദേശീയ തലത്തിൽ പ്രവർത്തനപരിചയമുള്ള വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ലാസെടുക്കും. ഇരുപതു പേർക്കാണു ശില്പശാലയിൽ പ്രവേശനം നൽകുക. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ശില്പശാല.

ഏപ്രിൽ 8ന് രാവിലെ പ്രശസ്ത നാടക സംവിധായകൻ നരിപ്പറ്റ രാജു ശില്പശാല ഉദ്ഘാടനം ചെയ്യും. പ്രശസ്ത കൂടിയാട്ട കലാകാരൻ സൂരജ് നമ്പ്യാർ, സിംഗപ്പൂരിലെ ഇന്റർകൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പരിശീലനം നേടിയ പ്രശസ്ത നാടക പ്രവർത്തകനും പരിശീലകനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനുമായ ശ്രീജിത്ത് രമണൻ, ഇന്റർകൾച്ചറൽ തിയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു തന്നെ പരിശീലനം നേടിയ നാടക പ്രവർത്തകയും പരിശീലകയുമായ ജ്യോതിർമയി കുറുപ്പ്, ബാംഗ്ലൂരിലെ ആട്ടക്കളരിയിൽ നിന്ന് സമകാലീന നൃത്തത്തിൽ പരിശീലനം നേടിയ നർത്തകനും കോറിയോഗ്രാഫറും നാടക പ്രവർത്തകനുമായ ദിലീപ് ചിലങ്ക എന്നിവരാണ് ശില്പശാല നയിക്കുക. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നു പരിശീലനം നേടിയ യുവനാടക പ്രവർത്തകൻ സതീഷ് കെ. സുബ്രഹ്മണ്യൻ ശില്പശാലയുടെ കോ-ഓഡിനേറ്റർ ആയി പ്രവർത്തിക്കും. ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഏപ്രിൽ 5-നു മുമ്പായി താഴെ കൊടുത്ത ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാനെന്ന് ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ പ്രസിഡണ്ട് രേണു രാമനാഥ് അറിയിച്ചു. 9605842959 സതീഷ് കെ. സുബ്രഹ്മണ്യൻ, 9447189781 രേണു രാമനാഥ്.

Leave a comment

  • 34
  •  
  •  
  •  
  •  
  •  
  •  
Top