വേനലിന്‍റെ ആരംഭത്തിൽ തന്നെ കിണറുകൾ വറ്റി വരളുന്നത് ആശങ്കയുണർത്തുന്നു

ഇരിങ്ങാലക്കുട : വേനലിന്‍റെ ആരംഭത്തിൽ തന്നെ കിണറുകൾ വറ്റി വരളുന്നത് ആശങ്ക പരത്തുന്നു . കുടിവെള്ളത്തെയും കാർഷികവൃത്തിയെയും സാരമായി ബാധിക്കുന്നതാണ് നാട്ടിൻ പുറങ്ങളിലെ കിണറിലെ ജലലഭ്യത കുറവ്. പ്രളയശേഷം പല സ്വാഭാവിക നീരുറവകളും വറ്റിപ്പോയത് ഇതിനൊരു കാരണമായി പറയുന്നുണ്ട്. മുരിയാട്, ആളൂർ , വേളൂക്കര, കാറളം പഞ്ചായത്തുകളിൽ ആണ് കിണറുകൾ പതിവില്ലാത്ത വിധം വറ്റുന്നത്.ഇനിയും രണ്ടുമാസം കൂടെ വേനൽ കഴിയാൻ ഉണ്ടെന്നിരിക്കെ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നാണ് പലരും ആലോചിക്കുന്നത്. കിണറുകളിലെ വെള്ളം ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് പലരും മോട്ടോർ പമ്പുകൾ ഇറക്കി കെട്ടുന്ന ജോലിയിൽ വ്യാപൃതരാണിപ്പോൾ. കനാലുകളിൽ വെള്ളം എത്താത്തതും മൂലം പല ചിറകളും വറ്റിക്കിടക്കുകയാണിപ്പോൾ അല്ലാത്തവയിൽ പ്രളയക്കാലത്ത് കേടായ ഷട്ടറുകൾ യഥാസമയത്ത് അറ്റകുറ്റപണികൾ നടത്താത്തതിനാൽ ഇവിടെ എത്തുന്ന വെള്ളം പോലും നഷ്ടപ്പെട്ട രീതിയിൽ ആണ് . ഈ കടുത്ത വരൾച്ചയുടെ പ്രധാന കാരണം വെളളത്തെ ഭൂമിയില്‍ തങ്ങി നിര്‍ത്തുന്ന മേല്‍മണ്ണിന്‍റെ ഭാഗം ഒലിച്ചുപോയതോടെ വെളളം പൊടുന്നനെ ചോര്‍ന്ന് പോകുന്നതാണ്.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top