ടി.എന്‍. പ്രതാപന്‍റെ തിരെഞ്ഞടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി യു.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലതല കണ്‍വെന്‍ഷനുകള്‍ 23ന് ആരംഭിക്കും


ഇരിങ്ങാലക്കുട :
പാര്‍ലിമെന്റ് യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍റെ തിരെഞ്ഞടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മണഡല തല കണ്‍വെന്‍ഷനുകള്‍ 23, 25, 26 തിയ്യതികളിലായി നടക്കുമെന്ന് നിയോജക മണഡലം തിരെഞ്ഞുടുപ്പ് ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍, ജനറല്‍ സെക്രട്ടറി അഡ്വ. എം.എസ്. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. 23ന് ശനിയാഴ്ച കാലത്ത് 11ന് കാറളം മണഡലം തിരെഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ബാസ്റ്റ്യന്‍ ഫ്രാന്‍സിന്റെ അദ്ധ്യക്ഷതയില്‍ ആര്‍.എം.എല്‍.പി. കിഴുത്താണി സ്‌കൂളില്‍ നടക്കും. പൂമംഗലം മണ്ഡലം കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ടി.ആര്‍.ഷാജുവിന്റെ അദ്ധ്യക്ഷയില്‍ അരിപ്പാലം ഡി.എം.ഹാളില്‍ 23ന് ശനിയാഴ്ച ഉച്ച തിരിഞ്ഞ 3ന് നടക്കും. 23ന് വൈകിട്ട് 5ന് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ടൗണ്‍ഹാളില്‍ കെ.പി.സിസി.ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉദ്ഘാടനം ചെയ്യും .മണ്ഡലം ചെയര്‍മാന്‍ ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിക്കും. 23ന് ഉച്ചതിരിഞ്ഞ് 4ന് പൊറത്തിശ്ശേരി മണ്ഡലം കണ്‍വെന്‍ഷന്‍ മണ്ഡലം ചെയര്‍മാന്‍ ബൈജുകുറ്റിക്കാടന്റെ അദ്ധ്യക്ഷതയില്‍ കരുവന്നൂര്‍ എന്‍.എസ്.എസ്.കരയോഗം ഹാളില്‍ നടക്കും

24ന് ഞായറാഴ്ചകാലത്ത് 10ന് വേളൂക്കര മണ്ഡലം കണ്‍വെന്‍ഷന്‍ കൊറ്റനെല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ മണ്ഡലം ചെയര്‍മാന്‍ ഷാറ്റോ കുരിയന്റെ അദ്ധ്്യക്ഷതിയില്‍ നടക്കും. ഉച്ചതിരിഞ്ഞ്് 3ന് മുരിയാട് മണ്ഡലം കണ്‍വെന്‍ഷന്‍ ആനന്ദപുരം ബ്ലോക്ക്് പഞ്ചായത്ത് ഹാളില്‍. മണ്ഡലം ചെയര്‍മാന്‍ ഐ.ആര്‍ ജെയിംസിന്റെ അദ്ധ്യക്ഷതയില്‍ നടക്കും. കാട്ടൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ 24ന് വൈകിട്ട് 4ന് കൊരട്ടിപറമ്പ് ഹാളില്‍ മണ്ഡലം ചെയര്‍മാന്‍ ഹൈദ്രോസിന്റെ അദ്ധ്യക്ഷതയില്‍ നടക്കും. 25ന് തിങ്കളാഴ്ച് 4ന്  മണ്ഡലം ചെയര്‍മാന്‍ സോമന്‍ ചിറ്റേത്തിന്റെ അദ്ധ്യക്ഷതയില്‍ ആളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
  •  
Top