ഐ.സി.എൽ ടൂർസ് & ട്രാവൽസിന്‍റെ വിപുലീകരിച്ച ഓഫീസ് ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഐ.സി.എല്‍ ടൂര്‍സ് & ട്രാവൽസിന്‍റെ വിപുലീകരിച്ച ഓഫീസ് മെയിന്‍ റോഡില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു . ഐ സി എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ കെ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫിന്‍കോര്‍പ്പ് സി ഇ ഒ ഉമ അനില്‍കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ ,ഐ.സി.എല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തിന് അകത്തും പുറത്തേക്കുള്ള യാത്രകള്‍ക്കായി വിവിധ പാക്കേജുകള്‍, എയര്‍ ടിക്കറ്റ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ്, ട്രെയിന്‍ ടിക്കറ്റുകള്‍, ബസ്സ് ടിക്കറ്റുകള്‍, വിസ, പാസ്സ്‌പോര്‍ട്ട് സര്‍വീസുകള്‍ എന്നിവ ഇവിടെ നിന്ന് ലഭ്യമാകും. ഐ.സി.എല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
  •  
Top