യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന് കെട്ടിവയ്ക്കാനുള്ള തുക ഇരിങ്ങാലക്കുട നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൈമാറി

ഇരിങ്ങാലക്കുട : തൃശൂർ പാർലിമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ ഇലക്ഷന് കെട്ടിവയ്ക്കാനുള്ള തുക ഇരിങ്ങാലക്കുട നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൈമാറി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് ബെൻസി ഡേവിഡ്, വേളൂക്കര മണ്ഡലം പ്രസിഡൻറ് ഷിബു നാരായണൻ, കാറളം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ദീപ, പൊറത്തിശ്ശേരി മണ്ഡലം പ്രസിഡണ്ട് സിന്ധു അജയൻ, പടിയൂർ മണ്ഡലം പ്രസിഡണ്ട് ഹാജിറ, ആളൂർ മണ്ഡലം പ്രസിഡണ്ട് നീതു, പൂമംഗലം മണ്ഡലം പ്രസിഡണ്ട് ലീന, മുരിയാട് മണ്ഡലം പ്രസിഡണ്ട് അംബിക, കാട്ടൂർ മണ്ഡലം പ്രസിഡണ്ട് ഖദീജ, എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത സംഖ്യ യു.ഡി.എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് തൃശ്ശൂർ പാർലമെന്ററി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപന് നോമിനേഷൻ നൽകി കെട്ടി വയ്ക്കുന്നതിനുള്ള തുക കൈമാറിയത്.

Leave a comment

  • 21
  •  
  •  
  •  
  •  
  •  
  •  
  •  
Top