പ്രളയത്തിൽ തകർന്ന പുത്തൻതോട് കെ എൽ ഡി സി കനാൽ റോഡ് അപകടസ്ഥിതിയിൽ തുടരുന്നു

ഇരിങ്ങാലക്കുട : കഴിഞ്ഞ പ്രളയക്കാലത്ത് തകർന്ന ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അതിർത്തിയിലെ പുത്തൻതോട് കെ എൽ ഡി സി കനലിനോട് ചേർന്ന റോഡിൻറെ വശങ്ങൾ ഇടിഞ്ഞു വൻ അപകടനിലയിൽ തുടരുന്നത് ആശങ്ക ഉണർത്തുന്നു. ഇനിയൊരു കാലവർഷക്കെടുതി ഉണ്ടായാൽ ഇവിടെ വൻ നാശനഷ്ടം സംഭവിക്കാൻ സാധ്യത ഉണ്ട്. പ്രളയം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും റോഡിൻറെ പുനർനിർമ്മാണം തുടങ്ങാത്തത് അത് വഴി പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ജീവന് ഭീഷണി സൃഷ്ടിക്കുന്നു. . ഈ അവസ്ഥക്ക് ദ്രുതഗതിയിൽ നടപടികൾ കൈക്കൊള്ളുന്നതിന് ഒപ്പം വാഹന ഗതാഗതം നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് ഉണ്ടാകുവാൻ തൃശൂർ ജില്ലാകളക്ടർ ഈ സ്ഥലം നേരിട്ട് കണ്ട് സന്ദർശിക്കണമെന്നു പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട് ആവശ്യപ്പെട്ടു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top