ലോക ജലദിന ആചരണത്തിന്‍റെ ഭാഗമായി ബസ്സ് യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദ സഞ്ചിയും കുടിവെള്ളവും ലഘുലേഖയും വിതരണം ചെയ്തു

ആനന്ദപുരം : സ്കൗട്ട് ഗൈഡ്‌സ് ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ ലോക ജലദിന ആചരണത്തിന്‍റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സ്വകാര്യ ബസ്സുകളിൽ കയറി പ്രചാരണം നടത്തി . യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദ സഞ്ചിയും കുടിവെള്ളവും ലഘുലേഖയും വിതരണം ചെയ്തു. ജലസംരക്ഷണ പ്രവർത്തനങ്ങൾ ആനന്ദപുരം പ്രൈമറി ഹെൽത് സെന്ററിലെ ഡോക്ടർ ദീപ പി ഡി ഉദ്‌ഘാടനം ചെയ്തു. ആശുപത്രിയിലെ രോഗികൾക്കും ബന്ധുക്കൾക്കും ലഘുലേഖയും പരിസ്ഥിതി സൗഹൃദ സഞ്ചിയും കുടിവെള്ളവും വിതരണം ചെയ്തു. പ്രധാനാദ്ധ്യാപിക പി കെ ബേബിമോൾ, അദ്ധ്യാപകരായ കെ സിജോ ജോസ്, രഘു പി , സന്ദീപ് എസ്‌ കുമാർ വിദ്യാർത്ഥികളായ ആൻസി ആന്റണി , ദൃശ്യ ദാസ് , അനന്തകൃഷ്ണൻ , റോഷിൻ ടി എം കാർത്തിക് കെ ആർ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top