വേളൂക്കര ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതന വിതരണം 21, 22 തിയ്യതികളിൽ

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം മാർച്ച് 21, 22 തിയ്യതികളിൽ രാവിലെ 10 :30 മുതൽ 3 മണി വരെ പഞ്ചായത്ത് ഓഫീസിൽ വിതരണം ചെയ്യുന്നു. അർഹരായവർ എസ് എസ് എൽ സി ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, ആധാർ കാർഡ്, റേഷൻകാർഡ്, വ്യക്തിഗത വരുമാനം കാണിക്കുന്ന സ്റ്റേറ്റ്മെന്റ്, മറ്റു ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം ഹാജരാകേണ്ടതാണെന്നും കഴിഞ്ഞ തവണ വേതനം കൈപ്പറ്റുന്നതിൽ വീഴ്ച വരുത്തിയാൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാകേണ്ടതാണെന്നും വേളൂക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  
Top