സൗജന്യ നേത്ര പരിശോധനയും തിമിര നിർണായക്യാമ്പും ഞായറാഴ്ച കാറളത്ത്

കാറളം : യുവധാര കലാകായിക സമിതി കാറളവും ആര്യ മെഡിക്കൽ സെന്റർ തൃശ്ശൂരും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര നിർണായക്യാമ്പും മാർച്ച് 17ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ കാറളം സെന്ററിലെ എൻ എസ് എസ് ഹാളിൽ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ്‌കുമാർ ഉദ്‌ഘാടനം നിർവ്വഹിക്കും. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത മനോജ്, മെമ്പർ കെ.വി. ധനേഷ് ബാബു എന്നിവർ പങ്കെടുക്കും. ബുക്കിങ്ങിന് : 9995484669 , 9946894922

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top