എടക്കുളം എസ്.എൻ ജി.എസ്.എസ്. യു.പി. സ്കൂൾ വാർഷികാഘോഷവും, അധ്യാപക രക്ഷാകർത്തൃസംഗമവും നടന്നു

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃ സംഗമവും ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ മിമിക്രി ആർട്ടിസ്റ്റ് ദേവരാജ് കൊടകര മുഖ്യാതിഥിയായിരുന്നു. ഈ അധ്യയന വർഷം ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയിൽ 1 സയൻസ് വിഭാഗം മികച്ച സ്കൂളായി തെരെഞ്ഞെടുക്കപ്പെട്ട എടക്കുളം എസ്.എൻ ജി.എസ്.എസ്. യു.പി സ്കൂളിന് ശ്രീനാരായണ ഗുരു സ്മാരക സംഘം സെക്രട്ടറി കെ.എസ്. തമ്പി പുരസ്കാര സമർപ്പണം നടത്തി.

സ്കൂളിന്റെ മുഖപത്രം സ്പന്ദനം സ്കൂൾ മാനേജർ കെ.വി ജിന രാജദാസൻ പ്രകാശനം ചെയ്തു. പൂമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ശിവദാസ് എൻഡോവ്മെന്റ് വിതരണവും വാർഡ് മെമ്പർ സിന്ധുഗോപകുമാർ സമ്മാന വിതരണവും നടത്തി. പൂമംഗലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.വി.ഗോകൽദാസ് , ഹെഡ്മിസ്ട്രസ് ദീപ ആന്റണി, സ്കൂൾ ലീഡർ ശ്രീരാജ് ഇ എസ് , പി.ടി.എ പ്രസിഡണ്ട് അജി.കെ.എസ് എന്നിവർ സംസാരിച്ചു’.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top