തരിശുകിടന്ന തൊമ്മാനയിലെ ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ നൂറുമേനി വിളവ്‌

തൊമ്മാന : വർഷങ്ങളായി തരിശുകിടന്ന ചെമ്മീന്‍ചാല്‍ പാടത്തെ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. കര്‍ഷകരായ കെ.എം. പ്രവീണ്‍, എ.കെ.പോള്‍, ബാബു, കെ.എസ്.രാജേഷ്‌, മുരളി, നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് 15 ഏക്കര്‍ തരിശു നിലത്ത് വിളവൊരുക്കിയത്. ഏകദേശം 110 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കുന്ന ജ്യോതി നെല്‍വിത്താണ് ഉപയോഗിച്ചത്. കൊയ്ത്തുത്സവം വേളൂക്കര കൃഷി ഓഫീസര്‍ പി.ഒ.തോമാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, വാര്‍ഡ്‌ മെമ്പര്‍ കെ.എസ്.പ്രകാശന്‍, ഷാജു പൊറ്റക്കല്‍, അസി.കൃഷി ഓഫീസര്‍ എം.കെ.ഉണ്ണി, കെ.എസ്.അശ്വനി പ്രിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  
Top