വേനൽക്കാലത്ത് പതിവായുള്ള വൈദ്യുതി തടസ്സം ഒഴിവാക്കണം

ഇരിങ്ങാലക്കുട : വൈദ്യുതി പ്രവാഹത്തിൽ ഇടക്കിടെ അനുഭവപ്പെടുന്ന തടസ്സം ഉടനെ ഒഴിവാക്കണമെന്ന് മാടായിക്കോണം ഗ്രാമവികസനസമിതി യോഗം ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഇതുപോലെയുള്ള ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി കുടിവെള്ള പമ്പിങ്ങിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. മാത്രമല്ല കൃഷിക്ക് ജലസേചനത്തിനാവശ്യമുള്ള വെള്ളം ലഭിക്കുന്നതിനും ഇത് തടസ്സം സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഇടപെടണമെന്നും ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. പലപ്രാവശ്യം പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനമുണ്ടായിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി. പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. എം കെ മോഹനൻ, പി നരേന്ദ്രൻ, കെ മുരളീകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top