വേനൽ ചൂടിന് ശമനമേകാൻ തണ്ണിമത്തനോടൊപ്പം പൊട്ടുവെള്ളരിയും ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷ നേടാൻ തണ്ണിമത്തൻ, പൊട്ടുവെള്ളരി വിപണി ഇരിങ്ങാലക്കുടയിൽ സജീവമാകുന്നു. നാടൻ തണ്ണിമത്തനടക്കം മൂന്നുതരമാണ് ഇപ്പോൾ വിപണിയിൽ സജീവം. നാടൻ തണ്ണിമത്തൻ എന്നാണ് പേരെങ്കിലും മൈസൂരിൽ നിന്നാണ് ഇവ എത്തുന്നത്. 20 രൂപയാണ് കിലോക്ക് വില . 14 കിലോയോളം വലുപ്പമുള്ളവയുമുണ്ട്. അതിനാൽ ആവശ്യമുള്ളവർക്ക് പകുതി നാടൻ തണ്ണിമത്തൻ മുറിച്ചു നൽകുന്നുണ്ട്. കടും പച്ചനിറത്തിൽ ഉള്ള ആന്ധ്രയിൽ നിന്നെത്തുന്ന കിരൺ കിലോക്ക് 22 രൂപയും മഞ്ഞ നിറത്തിലുള്ള ചെന്നൈയിൽ നിന്നെത്തുന്ന വിശാലിന് 30 രൂപയുമാണ് വിപണിയിലെ വില. പൊട്ടുവെള്ളരി അന്വേഷിച്ച് വളരെയേറെ പേർ എത്താറുണ്ടെന്നും അതിനാൽ കഴിഞ്ഞ രണ്ടു വർഷമായി വിപണിക്ക് വേണ്ടി തയ്യാറക്കിയീട്ടുണ്ടെന്നും ലക്ഷ്മി ബേക്കറിക്കാർ പറഞ്ഞു. കൊടുങ്ങല്ലൂർ പറവൂർ ഭാഗത്തു നിന്നാണ് പൊട്ടുവെള്ളരി എത്തുന്നത്. കിലോക്ക് 50 രൂപയാണ് വില. ഇതോടൊപ്പം കരിക്കിനും ആവശ്യക്കാർ ഏറെയാണ്.

Leave a comment

  • 24
  •  
  •  
  •  
  •  
  •  
  •  
Top