കടുത്ത വേനലിൽ പക്ഷികൾക്കും ദാഹജലം ഒരുക്കി സംഘടനകൾ

ഇരിങ്ങാലക്കുട : കടുത്ത വേനലിൽ പട്ടണത്തിലെ നഗരസഭ മുൻസിപ്പൽ പാർക്കിൽ പക്ഷികൾക്കായി ദാഹജല സൗകര്യം ഒരുക്കി ഇരിങ്ങാലക്കുട നേച്ചർ ക്ലബും മൈ ഇരിങ്ങാലക്കുട കൂട്ടായ്മയും. പാർക്കിന്റെ വിവിധ ഭാഗങ്ങളിൽ മൺചട്ടികളിൽ വെള്ളം ശേഖരിച്ച വച്ചിട്ടുണ്ട്, പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ റാഫി കല്ലേറ്റുക്കര ഉദ്‌ഘാടനം ചെയ്തു. മൈ ഇരിങ്ങാലക്കുട പ്രസിഡന്റ് ഹരിനാഥ്, സുമേഷ് കെ നായർ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട നേച്ചർ ക്ലബ്‌ അംഗങ്ങളും മൈ ഇരിങ്ങാലക്കുടയിലെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു

Leave a comment

  • 67
  •  
  •  
  •  
  •  
  •  
  •  
Top