പ്രളയത്തിൽ തകർന്നുപോയ വീടിനു പകരം പുതിയതായി പണിതു നൽകിയ വീടിന്‍റെ സമർപ്പണം നടന്നു

കാറളം : സംസ്ഥാന സർക്കാരിന്‍റെയും, സഹകരണ വകുപ്പിന്‍റെയും, കാറളം സർവ്വീസ് സഹകരണ ബാങ്കിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മഹാപ്രളയത്തിൽ തകർന്നുപോയ കാറളം പഞ്ചായത്തിലെ 7 വീടുകൾ പുതിയതായി പണിതു നൽകുന്നതിൽ പൂർത്തിയായ കൊരുമ്പിശേരി മുണ്ടക്കൽ ബേബിയുടെ വീടിന്‍റെ സമർപ്പണം ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി കെ ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു.

തൃശൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എ മനോജ് കുമാർ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സന്തോഷ്, സഹകരണ വകുപ്പ് മുകുന്ദപുരം അസിസ്റ്റന്‍റ് രജിസ്റ്റർ എം സി അജിത്ത്, എന്നിവർ സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1269500 രൂപയുടെ ചെക്ക് കാറളം സർവ്വീസ് സഹകരണ ബാങ്ക് എം എൽ എ ക്ക് കൈമാറി. ഡയറക്ടർ ബോർഡംഗം സണ്ണി കുണ്ടുകുളം സ്വാഗതവും സെക്രട്ടറി നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top