നഗരസഭ പോലെ തന്നെ ഒരു സർക്കാർ സംവിധാനമാണ് ദേവസ്വവും എന്ന് മറക്കരുതെന്ന് നഗരസഭാ ചെയർപേഴ്‌സനോട് കൂടൽമാണിക്യം ചെയർമാൻ


ഇരിങ്ങാലക്കുട :
കേരളത്തിലെ മൂന്നുകോടിയലധികം വരുന്ന ജനങ്ങൾ തെരെഞ്ഞെടുത്ത 140 എം എൽ എ മാർ നോമിനേറ്റ് ചെയ്യുന്ന ഒരു ബോഡിയാണ് കൂടൽമാണിക്യം ദേവസ്വം. നഗരസഭ പോലെ തന്നെ ഒരു സർക്കാർ സംവിധാനമാണ് ദേവസ്വവും എന്ന് ആരും മറക്കരുതെന്ന് കൂടൽമാണിക്യം ചെയർമാൻ യു പ്രദീപ് മേനോൻ. അതിൽ വ്യക്തികൾക്ക് പ്രാധാന്യമില്ല . 750 പേർ അടങ്ങുന്ന ഒരു ഉത്സവ ആഘോഷകമ്മിറ്റിയാണ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഉത്സവം സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ പറയുന്ന പോലെ ആഘോഷിക്കാനുള്ളതല്ല ഉത്സവം. മതാചാര അനുഷ്ടാനങ്ങൾ പ്രകാരം സംഘടിപ്പിക്കുന്ന ഉത്സവ ആഘോഷങ്ങൾ കമ്മിറ്റിയിൽ നിന്ന് മാറി സ്വകാര്യ വ്യക്തികൾ ധനലാഭം പ്രതീക്ഷിച്ചു ഇത്തരം കാര്യങ്ങൾ ചെയ്യാൻ ആരംഭിച്ചാൽ അതിന്റെ പ്രത്യാഘതങ്ങൾ ദോഷമായിരിക്കും ഫലം ചെയ്യുക.

കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാരം നടത്തുന്നതിന് സ്വകാര്യവ്യക്തിക്ക് അനുമതി നല്‍കിയ കാര്യത്തില്‍ നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു പ്രതികരിച്ചിരുന്നു. ദേവസ്വവത്തിനും ആഘോഷകമ്മിറ്റിക്കും മാത്രമല്ല ഉത്സവം ആഘോഷിക്കാനുള്ള അർഹത പുറമെയുള്ളവർക്കും ഉണ്ടെന്നും നഗരസഭ ചെയർപേഴ്സൺ നിമ്മ്യഷിജു പറഞ്ഞതിനെ പ്രതികരിക്കുകയായിരുന്നു കൂടൽമാണിക്യം ദേവസ്വം ചെയർമാൻ.  കൂടൽമാണിക്യം ഉത്സവം ഒറ്റകെട്ടായി ഭക്തജനങ്ങൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുമ്പോൾ അതിൽ നിന്ന് മാറി ചില വ്യക്തികൾ നടത്തുന്ന പ്രവർത്തികൾക്ക് നഗരസഭ കൂട്ട് നിൽക്കരുതെന്നാണ് ദേവസ്വത്തിന്റെ അഭിപ്രായമെന്ന് ചെയർമാൻ പറഞ്ഞു. ദീപാലങ്കാരവുമായി ഉയർന്നു വന്ന വിഷയങ്ങൾ ഭക്തജനങ്ങളുമായും സ്പോൺസർ മാരുമായും സംസാരിച്ചു അവരുടെ പൂർണപിന്തുണ ദേവസ്വത്തിന് ലഭിച്ചിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു. അതിനാൽ ദീപാലങ്കാരവുമായി കൂടൽമാണിക്യം ദേവസ്വം മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ അറിയിച്ചു.

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
Top