ഫാ. ജോയ് പീണിക്കപ്പറമ്പിൽ സി എം ഐ ക്ക് കത്തോലിക്കാ കോൺഗ്രസ്സ് അവാർഡ്

ഇരിങ്ങാലക്കുട : കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ്സ് നൽകുന്ന 2018 ലെ മികച്ച കല-കായിക പ്രവർത്തനത്തിനുള്ള കത്തോലിക്ക കോൺഗ്രസ്സ് അവാർഡിന് ഇരിങ്ങാലക്കുട രൂപത അംഗവും ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാളുമായ ഫാ. ജോയ് പീണിക്കപ്പറമ്പിൽ സി എം ഐ അർഹനായി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിക്കൽ, പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, ഡയറക്ടർ ഫാ. ജിജു കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചകുന്നേൽ, ഡോ. ജോർജ്ജുകുട്ടി ഉഴകയിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top