ദീപക്കാഴ്ച വിവാദം പുകയുന്നു : ദേവസ്വം ആഘോഷകമ്മിറ്റിക്ക് മാത്രമല്ല മറ്റു സ്വകാര്യ വ്യക്തികൾക്കും ഉത്സവം ആഘോഷിക്കാൻ അർഹതയുണ്ടെന്നും നഗരസഭ ചെയർപേഴ്സൺ


ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാരം നടത്തുന്നതിന് സ്വകാര്യവ്യക്തിക്ക് അനുമതി നല്‍കിയ കാര്യത്തില്‍ നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു പറഞ്ഞു. ദേവസ്വവത്തിനും ആഘോഷകമ്മിറ്റിക്കും മാത്രമല്ല ഉത്സവം ആഘോഷിക്കാനുള്ള അർഹത പുറമെയുള്ളവർക്കും ഉണ്ടെന്നും നഗരസഭ ചെയർപേഴ്സൺ നിമ്മ്യഷിജു പറഞ്ഞു. അതുകൊണ്ട് സ്വകാര്യാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്ക് ഇത്തരം അനുമതി നൽകുന്നതിൽ തെറ്റില്ല ഇക്കാര്യത്തില്‍ ദേവസ്വം ചെയര്‍മാന്‍ നഗരസഭയെ വിമര്‍ശിക്കുന്നത് അടിസ്ഥാനമില്ലാതെയാണ്. ദേവസ്വത്തിന്റെ അപേക്ഷയോടൊപ്പം ദീപക്കാഴ്ച സംഘാടകരുടെ അപേക്ഷയും ഒരുമിച്ച് പരിഗണിച്ച് കൗണ്‍സില്‍ ഭൂരിപക്ഷാഭിപ്രായത്തിലാണ് അനുമതി നല്‍കിയത്.

ഉത്സവവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ദേവസ്വം ഭരണസമിതിയുമായി കൂടി ആലോചിച്ചുമാത്രമെ തീരുമാനിക്കുയെന്ന് താന്‍ ആര്‍ക്കും വാക്കുകൊടുത്തീട്ടില്ലെന്നും കൗണ്‍സില്‍ തീരുമാനങ്ങള്‍ മാത്രമെ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂവെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. കൂടല്‍മാണിക്യം ഇരിങ്ങാലക്കുടയുടെ ഉത്സവമാണ്. അത് ഗംഭീരമായി ആഘോഷിക്കണമെന്നാണ് നഗരസഭയുടെ ആഗ്രഹം. കഴിഞ്ഞ വര്‍ഷം ഉത്സവത്തിനായി എല്ലാവിധ പിന്തുണയും നഗരസഭ ദേവസ്വത്തിന് നല്‍കിയിരുന്നു. ഇത്തവണയും അത് നല്‍കുമെന്നും ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കി.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
Top