കേരള ലേബർ മൂവ്മെന്‍റ് വാർഷികവും വനിതാദിനവും ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കേരള ലേബർ മൂവ്മെന്‍റ് വാർഷികവും വനിതാദിനവും സെന്റ് ജോസഫ് കോളേജിൽ നടന്നു. പൊതുസമ്മേളനം തൃശൂർ അതിരൂപത ബിഷപ്പ് എമരിറ്റസ് ജേക്കബ് തൂങ്കുഴി ഉദ്‌ഘാടനം നിർവ്വഹിച്ചു. വനിതാദിന സന്ദേശം നൽകുകയും ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ആന്റോ തച്ചിൽ അനുഗ്രഹ പ്രഭാഷണവും കെ എൽ എം സംസ്ഥാന ഡയറക്ടർ പ്രസാദ് കണ്ടത്തിപ്പറമ്പിൽ മുഖ്യപ്രഭാഷണവും നടത്തി.

ഇൻഡസ്ട്രിയൽ എക്സലൻസ് അവാർഡ് കെ പി ജോയ് കോക്കാട്ട്, സെബി കള്ളാപറമ്പിൽ എന്നിവർക്കും മികച്ച ക്ഷീരകർഷക അവാർഡ് സെബി പഴയാറ്റിലിനും നൽകി. പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന രൂപത ഡയറക്ടർ ഫാ. ജോസഫ് ഗോപുരം ബിഷപ്പ് പോളി കണ്ണൂക്കാടന് കൈമാറി. വനിതാഫോറം സംസ്ഥാന പ്രസിഡണ്ട് മോളി ജോബി ആശംസകൾ അർപ്പിച്ചു. സെക്രട്ടറി ബാബു തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. രൂപത ഡയറക്ടർ ഫാ. ജോസഫ് ഗോപുരം സ്വാഗതവും വനിതാഫോറം പ്രസിഡന്റ് ജെസി ജോൺസൺ നന്ദിയും പറഞ്ഞു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top