‘കേപ്പർനോം’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ലെബനീസ് ചിത്രമായ ‘കേപ്പർനോം ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 15 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. ലെബണിലെ ചേരികളിൽ കഴിയുന്ന 12 വയസ്സുകാരൻ സെയ്ൻ ആണ് സംവിധായക നദീൻ ലബാക്കി ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തന്നെ അവഗണിച്ച രക്ഷിതാക്കൾക്കെതിരെ നിയമനടപടികൾക്ക് വരെ സെയ്ൻ തുനിയുന്നു..മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള 91 മത് അക്കാദമി അവാർഡിനായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമയം 126 മിനിറ്റ് . പ്രവേശനം സൗജന്യം

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top