ലക്ഷങ്ങൾ ചിലവാക്കി പണിത പുല്ലൂർ അപകടവളവിലെ നടപ്പാത പൊട്ടിപൊളിയുന്നു

പുല്ലൂർ : അപകടങ്ങൾ കുറയ്ക്കാനായി വീതി കൂട്ടിയ പുല്ലൂർ അപകടവളവിലെ സംസ്ഥാനപാതക്ക് ഇരുവശവും പണിത നടപ്പാതയിൽ ടൈൽസ് നിർമ്മാണം പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ തകർന്നു തുടങ്ങി. മിഷൻ ആശുപത്രി മുതൽ ഉരിയചിറവരെയുള്ള ഭാഗത്താണ് ഇരുവശത്തും റോഡിൽ നിന്നുയർത്തി ഫൂട്ട്പാത്ത് പണിത് ടൈൽസ് ഇടുകയും കൈവരികൾ സ്ഥാപിക്കുകയും ചെയ്തത്. ഇവിടെ റോഡിനു പതിവിലധികം വീതിയുള്ളതിനാൽ വഴിയോര കച്ചവടക്കാർ ഇവിടെ സ്ഥിരം വിൽപ്പനകേന്ദ്രം ആക്കിയിരുന്നു.

ഈ മേഖലയിൽ വഴിയോര കച്ചവടം നിയന്ത്രിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് ആദ്യം ബോർഡുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ടൈൽസ് ഇട്ട് മനോഹരമാക്കിയതിനു ശേഷം ബോർഡുകൾ പുനഃസ്ഥാപിച്ചില്ല . ഈ അവസരം മുതലെടുത്ത് വഴിയോര കച്ചവടക്കാർ ഇവിടെ താവളമുറപ്പിച്ചിരിക്കുകയാണ്. ഇവരുടെ വാഹനങ്ങളിൽ നിന്നും സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതുമൂലമാണ് ടൈലുകൾക്ക് കേടുപാടുകൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം നിർമ്മാണത്തിലെ അപാകതയും. ലക്ഷങ്ങൾ ചിലവാക്കി നിർമ്മിച്ച നടപ്പാത പൊതുജനങ്ങളേക്കാൾ ഇത്തരം കയ്യേറ്റക്കാർക്കാണ് ഇപ്പോൾ പ്രയോജനപ്പെടുന്നത്.

Leave a comment

  • 90
  •  
  •  
  •  
  •  
  •  
  •  
Top