കൂടൽമാണിക്യം ഉത്സവത്തിനു മുന്നോടിയായി ദേവസ്വം ‘കലാബോധിനി’ കലാസ്വാദന ശിൽപശാല പരമ്പര സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : വിവിധങ്ങളായ കലകളുടെ സംഗമസ്ഥാനമായ കൂടൽമാണിക്യം ഉത്സവത്തെ ദേശിയ സംഗീത നൃത്ത വാദ്യോത്സവമാക്കി മാറ്റുക എന്നതോടൊപ്പം ഇന്നത്തെ പുതിയ തലമുറയിലേക്കും കലാസാംസ്കാരികാവബോധം വളർത്തുക എന്നതിന് മുന്നോടിയായി കൂടൽമാണിക്യം ദേവസ്വം ‘കലാബോധിനി’ കലാസ്വാദന ശില്പശാല പരമ്പര എന്ന പേരിൽ ഒരു ആസ്വാദന കളരിക്ക് തുടക്കം കുറിക്കുന്നു. വ്യത്യസ്ത കലാരൂപങ്ങളെ കൂടുതൽ അടുത്തറിയുക, യുവജനതക്ക് നമ്മുടെ കലാസാസ്‌കാരിക പൈതൃകം പകരുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം കലാസ്വാദന ശില്പശാല സംഘടിപ്പിക്കുന്നത് . നാല് ഘട്ടമായി നടത്തുന്ന ശില്പശാലപരമ്പരയിൽ സംഗീതം, നൃത്തം, വാദ്യം കഥകളി എന്നി ശാസ്ത്രീയ കലകളെ പരിചയപ്പെടുത്തുന്നു.

ഏപ്രിൽ 13, 14 , 20, 21, 27 ,28 മെയ് 3 ,4 ,5 തിയ്യതികളിൽ അമ്മന്നൂർ ഗുരുകുലത്തിൽ കാലത്ത് 9 മണി മുതൽ 12 വരെ ശില്പശാലപരമ്പര നടക്കുന്നു . ഏപ്രിൽ 13,14 ശനി ഞായർ തിയ്യതികളിൽ ഡോ. എൻ എം അനൂപ്കുമാർ അവതരിപ്പിക്കുന്ന കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം ദേശി സംഗീതം ( രാഗാലാപനം കർണ്ണാടക ഹിന്ദുസ്ഥാനി കച്ചേരി സമ്പ്രദായത്തിലെ ശൈലി ഭേദങ്ങൾ) കൂടെ അരങ്ങത്ത് എൻ എം ബ്രഹ്മദത്തൻ. 20,21 തിയ്യതികളിൽ ശ്രീലക്ഷ്മി ഗോവർദ്ധനൻ അവതരിപ്പിക്കുന്ന ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ദേശി നൃത്തരൂപങ്ങൾ. കൂടെ അരങ്ങത്ത് മീര നങ്യാർ, കലാമണ്ഡലം പ്രഷീജാ, സാന്ദ്ര പിഷാരടി. 27 , 28 തിയ്യതികളിൽ കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ പഞ്ചാരിമേളം, പാണ്ടിമേളം, പഞ്ചവാദ്യം ( അക്ഷരകാലം, ഘടന, വിവിധ ഘട്ടങ്ങളിൽ ഉപകരണങ്ങളുടെ പ്രയോഗരീതി, സൗന്ദര്യവശങ്ങൾ) എന്നിവ നടക്കുമെന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ശിൽപ്പശാല ഡയറക്ടർ രമേശൻ നമ്പീശൻ എന്നിവർ അറിയിച്ചു.

Leave a comment

  • 21
  •  
  •  
  •  
  •  
  •  
  •  
Top