ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ വിവർത്തനാപുരസ്‌ക്കാര ജേതാവ് തുമ്പൂർ ലോഹിതാക്ഷനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ 2018 ലെ വിവർത്തനാപുരസ്‌ക്കാരം കരസ്ഥമാക്കിയ തുമ്പൂർ ലോഹിതാക്ഷനെ ശക്തി സാംസ്കാരികവേദി അനുമോദിച്ചു. “1857 ലെ കഥ കുട്ടികൾ ചരിത്രമെഴുതുമ്പോൾ” എന്ന കൃതിയാണദ്ദേഹത്തിനു പുരസ്ക്കാരം നേടിക്കൊടുത്തത്. കുട്ടികളുടെ യഥാർത്ഥ സത്തയും സ്വഭാവവും വെളിപ്പെടുത്തുന്ന ഈ കൃതി തലമുറകളുടെ ഈടുവെപ്പായിമാറട്ടെ എന്ന് യോഗം ആശംസിച്ചു. യഥാർത്ഥ അദ്ധ്യാപകന്റെ അന്തസത്ത ഇതിലൂടെ വികസ്വരമാകുന്നുവെന്നും വേദി വിലയിരുത്തി. പ്രസിഡണ്ട് ഉണ്ണികൃഷ്‌ണൻ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. കവി എ പി ഡി നമ്പീശൻ, ബാബുരാജ് പൊറത്തിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top