സ്വകാര്യവ്യക്തി നെൽവയൽ മണ്ണിട്ടു നികത്തുന്നത് തടഞ്ഞു

കാട്ടൂർ : തേക്കുംമൂല തെക്കുംപാടത്ത് സ്വകാര്യവ്യക്തി നെൽവയൽ മണ്ണിട്ടു നികത്തുന്നത് എഐവൈഎഫ് പ്രവർത്തകരുടെ ഇടപെടൽ മൂലം നിർത്തിവെച്ചു. ഏകദേശം ഒന്നര ഏക്കറോളം വരുന്ന ഭൂമിയുടെ പകുതിയോളം വരുന്ന ഭാഗമാണ് ഇക്കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി നികത്തിയത്. എഐവൈഎഫ് പ്രവർത്തകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ പ്രവർത്തനം നിർത്തി വെയ്ക്കുന്നതിനുള്ള സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തു. എഐവൈഎഫ് പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സ: ടി.കെ.രമേഷ്, പ്രസിഡണ്ട് രാംകുമാർ, കെ.എ.പ്രദീപ്,നികേഷ്,സുജിത്ത്, സുരാജ്, ജോജോ തട്ടിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നികത്തിയ ഭൂമിയിൽ എഐവൈഎഫിന്‍റെ കൊടി നാട്ടുകയും ചെയ്തു. കൃഷി മന്ത്രി, റവന്യൂമന്ത്രി, ജില്ല കളക്ടർ, ആർഡിഒ തുടങ്ങിയവർക്ക് പരാതി നൽകുവാൻ എഐവൈഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top