സ്ലാബിടാനുള്ള നഗരസഭ അനുമതിയുടെ മറവിൽ രാമഞ്ചിറ തോട് കയ്യേറാൻ ശ്രമം – ബി ജെ പി നിർമ്മാണം തടഞ്ഞു, നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി

 


ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാന തോടായ രാമഞ്ചിറയുടെ കിഴക്കുഭാഗത്ത് തോടിനു മുകളിൽ സ്ലാബിടാനുള്ള നഗരസഭാ അനുമതിയുടെ മറവിൽ സ്വകര്യ വ്യക്തി രണ്ടരടിയോളം അതിർത്തിയിൽ നിന്ന് നീക്കി പില്ലർ വാർത്ത് തോട് കയ്യേറാൻ ശ്രമമെന്ന് വ്യാപക പരാതി ഉയരുന്നു. മെട്രോ ആശുപത്രിക്കി സമീപം ചെട്ടിപ്പറമ്പിൽ നിന്ന് വൺവേ റോഡ് ക്രോസ്സ് ചെയ്യുന്നിടത്ത് ഏകദേശം 50 മീറ്ററോളം സ്വകാര്യാ വ്യക്തിയുടെ സ്ഥലത്തിന്റെ അരികിലൂടെ പോകുന്ന തോടിനു മുകളിൽ സ്ലാബിട്ടു മൂടാനുള്ള അപേക്ഷയെ തുടർന്ന് നഗരസഭാ അനുമതി നൽകിയിരുന്നു.

എന്നാൽ ഇതിന്റെ മറവിൽ തോട് കയ്യേറി പില്ലർ നിർമ്മിച്ച് സ്ലാബിടാനാണ് സ്വകര്യ വ്യക്തി ശ്രമിക്കുന്നതെന്ന് ആരോപിച്ച് ബി ജെ പി യുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ പണികൾ നിർത്തിവെപ്പിച്ചു. കൊടിയും കെട്ടി. നഗരസഭാ അധികൃതർ ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചില്ലെന്നും അതിനാലാണ് കാന കയ്യേറി പില്ലർ നിർമ്മിക്കാൻ ഇവർക്ക് സൗകര്യം ലഭിച്ചതെന്ന് ബി ജെ പി കൗൺസിലർമാരായ സന്തോഷ് ബോബനും അമ്പിളി ജയനും ബി ജെ പി നേതാവ് ഷാജുട്ടനും പറഞ്ഞു. ബുധനാഴ്ച രാവിലെ തന്നെ നഗരസഭ സെക്രട്ടറി സ്വകര്യ വ്യക്തിക്ക് സ്റ്റോപ്പ് മേമ്മോ നൽകിയിരുന്നു. കടുത്ത വേനലിലും മഴവെള്ളം മാത്രം ഒഴുകിപ്പോകേണ്ട രാമഞ്ചിറ തോട്ടിൽ മാലിന്യ ഒഴുക്ക് തുടരുകയാണ് അതിനിടെയാണ് തോട് കയ്യേറി വീതി കുറച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ.

 

 

Leave a comment

  • 21
  •  
  •  
  •  
  •  
  •  
  •  
Top