റോഡ് സുരക്ഷയുടെ ഭാഗമായി ബസ്റ്റാൻഡിൽ മോട്ടോർവാഹനവകുപ്പിന്‍റെ മിന്നൽ പരിശോധന

ഇരിങ്ങാലക്കുട : മോട്ടോർ വാഹനവകുപ്പ്, റോഡ് സുരക്ഷയുടെ ഭാഗമായി ബസ്റ്റാൻഡിലെ സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന നടത്തി. സ്പീഡ് ഗവേർണർ, എയർ ഹോൺ, മ്യൂസിക്ക് സിസ്റ്റം, ഡോറുകൾ, ടയർ, എന്നിവയാണ് പരിശോധിക്കുന്നത്. ബസ്റ്റാൻഡിൽ രാവിലെ 10:30ക്ക് തുടങ്ങിയ പരിശോധനയിൽ കണ്ട നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസ്റ്റാൻഡിൽ വാഹനങ്ങൾ പരിശോധിക്കുന്നതറിഞ്ഞു പല ബസുകളും സ്റ്റാൻഡിൽ എത്താതെ മാറിപ്പോയി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷിനു ടി എ, വിനേഷ് കുമാർ, മെൽവിൻ ജോൺസൻ, അരുൺ എം കെ, ഡ്രൈവർ ജെൽസൻ എന്നിവരുടെ സംഘമാണ് പരിശോധനാസംഘത്തിലുള്ളത്.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top