4 മാസത്തിൽ കൂടുതൽ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ളവർ ഉടൻ തീർക്കണമെന്ന് ജല അതോറിറ്റി


ഇരിങ്ങാലക്കുട :
കേരള ജല അതോറിറ്റിയുടെ കുടിശ്ശിക നിവാരണ യജ്ഞത്തിന് ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പൊറുത്തുശ്ശേരി, കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പൂക്കര, ചേർപ്പ്, അന്തിക്കാട്, ആവണിശ്ശേരി, ചാഴൂർ, പാറളം, താന്ന്യം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ 4 മാസത്തിൽ കൂടുതൽ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിച്ച് തുടങ്ങിയിട്ടുള്ളതിനാൽ, ഉപഭോക്താക്കൾ നേരിട്ട് ഓഫീസുമായി ബന്ധപ്പെട്ട് കുടിശ്ശിക അടച്ചു തീർത്ത് തുടർ നിയമ നടപടിയിൽ നിന്നും ഒഴിവാക്കണമെന്ന് ഇരിങ്ങാലക്കുട പി.എച്ച് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
Top