അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കണം – അവകാശ സംരക്ഷണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാനകമ്മിറ്റി യുടെ ആഹ്വാനപ്രകാരം 2018 -ൽ നടത്തേണ്ട ശമ്പള പരിഷ്‌ക്കരണം ഇതുവരെ നടത്താത്തത്തിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട യുണിറ്റ് അവകാശ സംരക്ഷണ ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് പീറ്റർ ജോസഫ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം ആർ ഷാജു മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ചാക്കോ, പി എം ദേവദാസ്, എൻ ജെ ജോയ്, തങ്കമ്മ പി കെ, ഷാജു ആന്റണി, ജീജൊ ജോസ്, സന്തോഷ്‌ വില്ലടം, റീനി സാബു, സുഷമ പി കെ, മഞ്ജു എന്നിവർ പങ്കെടുത്തു. ജീവനക്കാർ അവകാശ സംരക്ഷണ ബാഡ്ജ് ധരിച്ച് ജോലി ചെയ്തു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
Top