സ്ഥിരമായി അപകടമുണ്ടാക്കിയ അശാസ്ത്രീയമായ കാനനിര്‍മ്മാണം ബി ജെ പി തടഞ്ഞു

അരിപ്പാലം : കാന നിർമാണത്തിനിടെ അപകടങ്ങൾ സ്ഥിരമായ പൂമംഗലം പഞ്ചായത്തിലെ തോപ്പ്- ചാമക്കുന്ന് റോഡില്‍ വെള്ളക്കെട്ട് ഇല്ലാത്ത മേഖലയില്‍ ആരംഭിച്ച അശാസ്ത്രീയമായി കാന നിര്‍മ്മാണം ബി ജെ പി പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ തടഞ്ഞു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡിലാണ് വേണ്ടത്ര പരിശോധനകളില്ലാതെ കാനനിര്‍മ്മാണം ആരംഭിച്ചത്. റോഡരുകില്‍ കാന നിര്‍മ്മിക്കുമ്പോള്‍ വണ്ടികളും ആളുകളും അപകടത്തില്‍പ്പെടാതിരിക്കാന്‍ വേണ്ട യാതൊരുവിധ മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിക്കാത്തത് മൂലം തോപ്പ് ചാമകുന്ന് റോഡില്‍ സ്‌കൂട്ടറടക്കം കാനയില്‍ വീണ് യുവാവിന് പരിക്കേറ്റിരുന്നു . നിര്‍മ്മാണം ആരംഭിച്ച ഘട്ടത്തില്‍ തന്നെ ബി ജെ പി ഇതു സംബന്ധിച്ച പരാതി പഞ്ചായത്ത് അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആക്ഷേപത്തിന് മറുപടി നല്‍കുകയോ പരാതി പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ നിര്‍മ്മാണം തുടരുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച രാവിലെ ബി ജെ പി പ്രവര്‍ത്തകര്‍ പണി തടയുകയും തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ മണിക്കൂറുകളോളം കുത്തിയിരുക്കുകയും ചെയ്തു. തുടര്‍ന്നാണ് പരാതിക്ക് ഒഴുക്കന്‍ മട്ടിലുള്ള മറുപടി നല്‍കിയത്. സമരത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിബി കുന്നുമ്മക്കര, ജനറല്‍ സെക്രട്ടറി മനോജ് കുമാര്‍ നടുവത്ത്പറമ്പില്‍, പ്രകാശന്‍ കോമ്പരുപറമ്പില്‍, സുനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top