കാത്തിരിപ്പിനൊടുവിൽ ഊരകം അംബേദ്കർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റ് സംവിധാനം

പുല്ലൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ ഊരകം അംബേദ്കർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റ് സംവിധാനം തയ്യാറായി. മുരിയാട് പഞ്ചായത്തിലെ പത്താം വാർഡിലാണ് പഞ്ചായത്തിലെ ഏക ഫ്ലഡ് ലിറ്റ് ഷട്ടിൽ സ്റ്റേഡിയം പ്രവർത്തനസജ്ജമായത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് അന്നത്തെ എം.പിയായിരുന്ന പി.സി.ചാക്കോയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്. എല്ലാ തരത്തിലുമുള്ള നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ഫ്ലഡ് ലിറ്റ് സംവിധാനം പൂർണമാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ഇതിനും പരിഹാരമായതോടെ പ്രദേശത്തെ മികച്ച ഷട്ടിൽ സ്റ്റേഡിയങ്ങളിലൊന്നായി ഇതു മാറി. ഫ്ലഡ് ലിറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി നിർവഹിച്ചു. വാർഡ് മെമ്പർ ടെസി ജോഷി അധ്യക്ഷത വഹിച്ചു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top