വിദ്യാർത്ഥികൾക്കായി കഞ്ചാവ് കടത്തിയ യുവാക്കളെ എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട : വിൽപ്പനയ്ക്കായി കഞ്ചാവ് ബൈക്കിൽ കടത്തിയ യുവാക്കളെ എക്‌സൈസ് പിടികൂടി. കാട്ടുർ കരാഞ്ചിറ പൊങ്ങത്ത് വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അക്ഷയിനെയാണ് തൃശൂർ എക്‌സൈസ് സ്പഷ്യൽ സ്ക്വാഡ് പ്രീവന്റിവ് ഓഫീസർ വി എ ഉമറും സംഘവും പിടികൂടിയത്. KL 45Q 8451 ബൈക്കിൽ കടത്തി കൊണ്ടു വന്ന 50 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ബൈക്കിൽ ചെറു പൊതികളിൽ ആക്കി വില്പന യ്ക്ക് വേണ്ടി കടത്തി കൊണ്ടുപോകുകയായിരുന്നു. ഉപഭോക്താക്കളിൽ അധികവും കരാഞ്ചിറ സ്കൂളിലെ കുട്ടികളാണ് . പലരെയും പിടികൂടി രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കിത് നൽകി വിട്ടയച്ചു. റെയ്‌ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അബ്ദുൽ ജബാർ,വി . സന്തോഷ് , വി . എം സിബിൻ എന്നിവർ പങ്കെടുത്തു. മറ്റൊരു കേസിൽ, 25 ഗ്രാം കഞ്ചാവ് കൈവശംവെച്ചതിനു പെരിങ്ങോട്ടുകരയിൽ നിന്നും തന്ന്യാo വില്ലേജ്  കളത്തിപറമ്പ് വീട്ടിൽ ഷക്കിർ മകൻ ഇർഫാൻ എന്നയാളെയും തൃശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ് ഷാജിയും സംഘവും അറസ്റ് ചെയ്യ്തു.

Leave a comment

  • 18
  •  
  •  
  •  
  •  
  •  
  •  
Top