കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണണം – നൂറ്റൊന്നംഗസഭ

ഇരിങ്ങാലക്കുട : രൂക്ഷമായ വേനൽച്ചൂടിൽ കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെത്തുടർന്ന് കുടിവെള്ളത്തിനായി ഇരിങ്ങാലക്കുട നഗരവാസികൾ പാടുപെടുകയാണ്. കരുവന്നൂർ പുഴയിലെ ജലസമൃദ്ധി വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പുഴയിൽനിന്നുള്ള പമ്പിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ എളുപ്പം പരിഹരിക്കാവുന്ന ഈ പ്രശ്നത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും സത്വര നടപടി ഉണ്ടാകണമെന്ന് ഇരിങ്ങാലക്കുട നൂറ്റൊന്നംഗസഭ ആവശ്യപ്പെട്ടു.

നിലവിലുള്ള ജലവിതരണ സംവിധാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി ഇക്കാര്യത്തിൽ ആധുനികവും ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം ഉണ്ടാക്കണം. ചെയർമാൻ ഡോ. ഇ. പി. ജനാർദ്ധനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ കൺവീനർ എം. സനൽകുമാർ, സെക്രട്ടറി കെ. ഹരി, ട്രഷറർ എം. നാരായണൻകുട്ടി, ഡോ. എ. എൻ .ഹരീന്ദ്രനാഥൻ, പി. കെ. ജിനൻ, എം. എൻ. തമ്പാൻ മാസ്റ്റർ, എൻ. ശിവൻകുട്ടി, പ്രസന്ന ശശി, എൻ. നാരായണൻകുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top