മൈ ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനവും ഫീഡ് എ ഫാമിലി പദ്ധതി മൂന്നാം വാർഷികാഘോഷവും നടന്നു

ഇരിങ്ങാലക്കുട : മൈ ഇരിങ്ങാലക്കുട ചാരിറ്റി ആൻഡ് സോഷ്യൽ വെൽഫെയർ അസ്സോസിയേഷന്റെ ഓഫീസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതി മൂന്നാം വാർഷികവും നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം നിർവ്വഹിച്ചു. മൈ ഇരിങ്ങാലക്കുട പ്രസിഡന്റ് ഹരിനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് എം മോഹൻദാസ് ‘ഫീഡ് എ ഫാമിലി’ പദ്ധതിയിലെ അംഗങ്ങൾക്കുള്ള കിറ്റുകൾ വിതരണം ചെയ്തു.

ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ സുജ സജീവ്‌കുമാർ, നാഷണൽ സ്കൂൾ എൻ എസ് എസ് കോർഡിനേറ്റർ നരേന്ദ്രൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി സിജോ പള്ളൻ സ്വാഗതവും മൈ ഇരിങ്ങാലക്കുട എക്സിക്യുട്ടീവ്‌ അംഗം സുമേഷ് കെ നായർ നന്ദിയും പറഞ്ഞു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top