എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘം ലോവർ പ്രൈമറി വിദ്യാലയത്തിന്റെ 97-ാം മത് വാർഷികം ആഘോഷിച്ചു

എടക്കുളം : ശ്രീനാരായണഗുരു സ്മാരക സംഘം ലോവർ പ്രൈമറി വിദ്യാലയത്തിന്റെ 97-ാം മത് വാർഷികവും , അധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കെ വി ജിനരാജദാസൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ, ടെലിവിഷൻ ഫെയിം സ്വാതി സുധീർ മുഖ്യാതിഥിയായിരുന്നു. ബിന്ദു ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു ഉപഹാരസമർപ്പണം നടത്തി.

വാർഡ് മെമ്പർ സിന്ധു ഗോപകുമാർ, എസ് എൻ ജി എസ് എസ് പ്രസിഡൻറ് കെ കെ വത്സലൻ, എസ് എൻ ജി എസ് എസ് സെക്രട്ടറി കെഎസ് തമ്പി എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് പി കെ സുജിത്, ഒ എസ് എ സെക്രട്ടറി കെ എം ഹരിശ്ചന്ദ്രൻ, യൂപി സ്കൂൾ പ്രധാനാധ്യാപിക ദീപ ആന്റണി, എം.പി.ടി.എ പ്രസിഡന്റ് രജിത പ്രദീപ്, സ്കൂൾ ലീഡർ ശ്രീഹരി സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു പൂമംഗലം സർവീസ് സഹകരണ ബാങ്ക് സംഭാവനചെയ്യുന്ന മൈക്ക് സെറ്റ് സമർപ്പണം പൂമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ വി ഗോകുൽദാസ് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സുധ ടീച്ചർ സ്വാഗതവും .പി.ടി. എ പ്രസിഡന്റ് രാഖിഗിരീഷ് നന്ദിയും പറഞ്ഞു . യോഗത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും നടന്നു.

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
Top