കളിസ്ഥലം അപഹരിച്ച് മൈതാനങ്ങളിൽ നഗരസഭാ ടാറിംങ്ങ് സാമഗ്രികൾ സൂക്ഷിക്കുന്നു എന്ന് പരാതി

തളിയക്കോണം : വേനൽ അവധികാലം അടുത്തിരിക്കെ ഇരിങ്ങാലക്കുട നഗരസഭ പട്ടണത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും കളിസ്ഥലങ്ങളായ മൈതാനങ്ങളിൽ വ്യാപകമായി ടാറിംങ്ങ് സാമഗ്രികൾ സൂക്ഷിക്കുന്നു എന്ന് പരാതി ഉയരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ മാസങ്ങളോളം മൈതാനങ്ങളിൽ കിടക്കുന്നതുമൂലം കളിക്കാനെത്തുന്നവർക്ക് പരിക്കേൽക്കുന്നതും നിത്യ സംഭവം ആകുന്നുണ്ട്. തളിയക്കോണം ബാപ്പൂജി സ്മാരക സ്റ്റേഡിയത്തിൽ ടാറിംങ്ങ് നടത്തുന്നത്തിനുള്ള സാമഗ്രികൾ ഇറക്കി വച്ചിരിക്കുകയാണ്ക എന്നും കളിസ്ഥലം മറ്റു പല ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കേട് വരുത്തുന്നത് സ്ഥിരം സംഭവമാണെന്നും, കളിസ്ഥലങ്ങളിൽ നിന്നും ഇത്തരം പ്രവർത്തിക്കൾ ഒഴിവാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ബി ജെ പി തളിയക്കോണം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

കൂട്ടി ചേർത്ത മുൻ പൊറത്തിശ്ശേരി പഞ്ചായത്തിലെ ഏക മൈതാനമാണ് ഇതെന്നും അധികൃതർ ഓർക്കണമെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട നഗരസഭയിലെ അയ്യൻകാവ് മൈതാനത്തിലും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായി. ബി ജെ പി മുൻസിപ്പൽ പ്രസിഡന്റ് ഷാജു ട്ടൻ , വിഷ്ണു കെ.പി , വിജിത്ത് , ഷിബു വാവക്കാട്ടിൽ എന്നിവർ സംസാരിച്ചു

Leave a comment

  • 19
  •  
  •  
  •  
  •  
  •  
  •  
Top