സ്മാർട്ട്‌ ഇന്ത്യ ഹാക്കത്തോൺ മത്സരത്തിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഏറ്റവും വലിയ ഹാക്കത്തോൺ എന്ന പേരിൽ ലോക റെക്കോർഡ് നേടിയ സ്മാർട്ട്‌ ഇന്ത്യ ഹാക്കത്തോൺ മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ” സ്മാർട്ട്‌ വാഹനങ്ങളിലെ ഇന്റലിജന്റ് ബാറ്ററി മാനേജ്മെന്റ്”” എന്ന ആശയമാണ് സമ്മാനാർഹമായത്. വാഹനങ്ങളിലെ വൈദ്യുതി തകരാറുകളും അതിനുള്ള പരിഹാര മാർഗ്ഗവും നിർദ്ദേശിക്കുവാനുതകുന്നതാണ് ഈ സംവിധാനം. സ്മാർട്ട്‌ ഇന്ത്യ ഹാക്കത്തോൺ കഴിഞ്ഞ രണ്ടു വർഷമായി ഒരുപാട് വിദ്യാർത്ഥി സംരംഭകരെ ഉയർത്തി കൊണ്ടു വന്നിട്ടുണ്ട്. രാജ്യത്തെ അരകോടി യോളം വരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ നിന്നും വിവിധ ദൈനംദിന പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുകയാണ് സ്മാർട്ട്‌ ഇന്ത്യ ഹാക്കത്തോൺ കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഡിസംബറിൽ രെജിസ്ട്രേഷൻ ഓപ്പൺ ചെയ്ത ഹാക്കത്തോണിന്റ ആദ്യഘട്ട വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്തവരാണ് ഗ്രാന്റ് ഫിനാലെയിലേക്ക് പ്രവേശിക്കുക. ഒന്നര ദിവസം നീണ്ടു നിൽക്കുന്ന തുടർച്ചയായ മത്സരം രാജ്യമെമ്പാടുമുള്ള 48 നോഡൽ സെന്ററുകളിൽ വെച്ചാണ് നടത്തിയത്.36മണിക്കൂർ നീണ്ട മത്സരപ്രോഗ്രാമിൽ കൃത്യമായ ഇടവേളകളിൽ മൂല്യ നിർണ്ണയം, ട്രെയിനിംഗ് സെഷനുകൾ എന്നിവയെല്ലാം പൂർത്തീകരിച്ചതിനു ശേഷം വിജയികളെ നിശ്ചയിക്കുന്നു ഓരോ പ്രശ്നനിർദ്ദേശത്തിനും ഒരു ടീം ആയിരിക്കും വിജയിക്കുക. പ്രശ്ന സങ്കീർണ്ണതകള്ക്കനുസരിച്ച് ഒരു ലക്ഷം രൂപ, എഴുപത്തയ്യായിരം രൂപ, അൻപതിനായിരം രൂപ എന്നിങ്ങനെയായിരിക്കും സമ്മാനതുകകൾ.

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിനെ പ്രതിനിധീകരിച്ചു കെ. എസ്. ആദിത്യൻ, ഡെൽജിൻ ഡേവിസ്, സിറിൽ സിജു, മരിയ ഫ്രാൻസിസ്, നോവ മേരി തോമസ്, ഐറിൻ ജോർജ് എന്നീ വിദ്യാർത്ഥികളടങ്ങിയ ടീമാണ് ഹാക്കത്തോണിൽ പങ്കെടുത്തു വിജയം നേടിയത്. സ്റ്റാഫ്‌ കോ – ഓർഡിനേറ്ററായി ജോജു മോഹൻ ടീമിനെ നയിച്ചു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top