ഒരു സുഹൃത്തിന്‍റെ ഓർമ്മയുടെ അറകളിലൂടെ : പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങരയെക്കുറിച്ച് ഉണ്ണികൃഷ്‌ണൻ കിഴുത്താനിയുടെ അനുസ്മരണം

ഇരിങ്ങാലക്കുട : ശാസ്ത്രലോകത്തെ വളർച്ചയും പ്രകാശവും സാധാരണക്കാരിൽ എത്തിയ്ക്കുന്നതിൽ ഒരു ജീവിതകാലമത്രെയും അക്ഷീണം പ്രയത്നിച്ച യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു പ്രൊഫ . കേശവൻ വെള്ളിക്കുളങ്ങര എന്ന കേശവൻ മാഷ്. ശാസ്ത്ര സത്യങ്ങൾ അതിന്റെ മൗലികത്വം നഷ്ടപ്പെടുത്താതെ വായനക്കരെ ബോദ്ധ്യപ്പെടുത്തുന്നതിൽ അദ്ദേഹം അസൂയാവഹമായ പാടവം പ്രദർശിപ്പിച്ചു. ഏതു വിഷയമായാലും അത് കൈകാര്യം ചെയ്യുന്നതിന്റെ പ്രത്യേകതകളിലാണ് സത്യവും സൗന്ദര്യവും അടങ്ങിയിരിക്കുന്നതെന്നു മാഷിന്റെ ക്ലാസുകളും കൃതികളും ഉദാഹരിക്കുന്നു. മറ്റുള്ളവരോട് ഇടപഴകുമ്പോൾ പ്രദർശിപ്പിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കത അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ സമൂഹ മനസാക്ഷിയെ നേർവഴിക്ക് നയിക്കാൻ നിയുക്തനാണ് താനെന്നു അദ്ദേഹം വിശ്വസിച്ചു.

ഒരു മാതൃക അദ്ധ്യാപകന്റെ ഔന്നത്യവും അർപ്പണമനോഭാവവും കത്ത് സൂക്ഷിച്ച മാഷ് കൈവയ്ക്കാത്ത വിഷയങ്ങളും മേഖലകളും അപൂർവമായിരുന്നു. വായനയോടും എഴുത്തിനോടും പ്രൊഫസർ പ്രകടമാകുന്നപ്രതിബന്ധത ഇന്നത്തെ തലമുറക്ക് അനുഭവിക്കാൻ ഭാഗ്യമില്ലാതെ പോയി. ഇന്നത്തെ പല എഴുത്തുകാരെയും കൈപിടിച്ചുയർത്തിയ ആ അക്ഷര സ്‌നേഹി ഗ്രന്ഥശാല പ്രസ്ഥാനത്തിലെ എക്കാലത്തെയും മഹത്തായ മാതൃകയാണ്. അർഹിക്കുന്ന അംഗീകാരങ്ങൾ പലതും കൈവരിക്കാൻ കഴിയാതെപോയപ്പോഴും നർമ്മത്വം കൈവിടതെ സ്വന്തം പ്രവർത്തിപഥം പിന്തുടർന്നു. ആ പ്രതിഭാശാലി ദീർഘ വീക്ഷണത്തോടെ വിഭാവനം ചെയ്ത ആശയങ്ങൾ പ്രവർത്തിമാക്കേണ്ടത് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യതയാണ്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top