എങ്ങനെ സിവിൽ സർവ്വീസസ് നേടാം – തൃശൂർ അസിസ്റ്റന്റ് കളക്ടർ എസ് പ്രേംകൃഷ്‌ണൻ ഐ എ എസ്

ഇരിങ്ങാലക്കുട : സ്വന്തം താൽപര്യപ്രകാരം മാത്രം ഈ കാരിയർ തിരഞ്ഞെടുക്കുക, വളരെ നേരത്തെ തന്നെ ലക്ഷ്യബോധം ഉണ്ടായിരിക്കുക, അനുഭവ സമ്പത്തുള്ളവരിൽ നിന്നും ഉപദേശം കേൾക്കുക എന്നാൽ അതിൽ നിന്നും സ്വന്തമായി ഒരു തന്ത്രം രൂപപ്പെടുത്തുക, ഇരിങ്ങാലക്കുട വിവേകാനന്ദ ഐ എ എസ് അക്കാദമി എല്ലാ രണ്ടാം ശനിയാഴ്ചയും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 49-ാംമത് എഡിഷനിൽ പങ്കെടുത്തുകൊണ്ട് തൃശൂർ അസിസ്റ്റന്റ് കളക്ടർ എസ് പ്രേംകുമാർ ഐ എ എസ് സംസാരിക്കുകയായിരുന്നു.

വളരെ കുറച്ചുപേർ മാത്രമേ ഗൗരവത്തോടെ ഈ പരീക്ഷക്ക് തയ്യാറെടുക്കുന്നുള്ളു എന്നും പ്രീലിംസ്‌ യോഗ്യത നേടുവാൻ മുൻവർഷത്തെ ചോദ്യപേപ്പറുകളുടെ മാത്രകയിലൂന്നി പഠിക്കുക, ഇന്റർവ്യൂ തയ്യാറെടുപ്പ് ഡീറ്റൈൽഡ് ആപ്പ്ളികേഷൻ ഫോമിൽ ഊന്നിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ചടങ്ങിൽ അക്കാദമി ഡയറക്ടർ കെ ആർ മഹേഷ്, ആന്റോ പെരുമ്പിള്ളി, എ ജെ വർഗ്ഗിസ് എന്നിവരും സംസാരിച്ചു.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
Top