ആനന്ദപുരം ഗവൺമെൻ്റ് യു പി സ്കൂളിൽ 106-ാം വാർഷികം ആഘോഷിച്ചു

ആനന്ദപുരം : ആനന്ദപുരം ഗവൺമെൻ്റ് യു പി സ്കൂളിൽ 106-ാം വാർഷികം ആഘോഷിച്ചു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി ശങ്കരനാരായണൻ. എൻഡോവ്മെന്റ് വിതരണം നടത്തി. സ്റ്റാൻൻ്റിങ് കമ്മറ്റി ചെയർമാൻ ഗംഗാദേവി സുനിൽ കലാപരിപാടികൾക്കുള്ള സമ്മാനവിതരണം നടത്തി. പി ടി എ പ്രസിഡണ്ട് കെ .കെ സന്തോഷ് എസ് എം സി പ്രസിഡണ്ട് സുനിൽ കുമാർ മാതൃസംഗമം പ്രസിഡണ്ട് രമ്യ സനോജ് ആനന്ദപുരം റൂറൽ ബാങ്ക് പ്രസിഡണ്ട് ജോമി ജോൺ, മുരിയാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രാഘവൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു..പഞ്ചായത്ത് മെമ്പർമാർ വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top