ഭക്തജനകൂട്ടായ്മയായ ദീപക്കാഴ്ച സംഘടകസമിതിയെ അപകീർത്തിപ്പെടുത്തിയ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ മാപ്പുപറയണം – ദീപക്കാഴ്ച സംഘാടകസമിതി


ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ 2019 ഉത്സവത്തിനോട് അനുബന്ധിച്ച് നിയമനുസരണമായി ബസ്റ്റാന്റ് പരിസരത്ത് ദീപാലങ്കാര പന്തൽ ഒരുക്കുവാൻ ദീപക്കാഴ്ച സംഘടകസമിതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ അമർഷം പൂണ്ട് കഴിഞ്ഞ ദിവസം ദേവസ്വം വിളിച്ചു ചേർത്ത പ്രസ് മീറ്റിൽ ദീപാലങ്കാരത്തിന് നഗരസഭ അനുമതി തന്നതിനെക്കുറിച്ചും ദീപക്കാഴ്ച ബാങ്ക് അക്കൗണ്ട് സംബന്ധിച്ചതും സംഘടകസമിതിയെയും അംഗങ്ങളെക്കുറിച്ചും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുകയും സ്വകാര്യവ്യക്തികൾ ധനസമ്പാദനത്തിനു വേണ്ടിയാണ് ee പരിപാടിക്ക് ഇറങ്ങി തിരിച്ചിരിക്കുന്നതെന്നുമുള്ള പ്രസ്താവനയിൽ ദീപാലങ്കാര സംഘടക സമിതി ശക്തമായി പ്രതിഷേധിച്ചു. ബാങ്കിന്റെ ഭാഗത്തു നിന്ന് വന്ന അശ്രദ്ധയുടെ പേരിൽ മാത്രം സംഭവിച്ച വിഷയത്തിന്റെ യാഥാർഥ്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററെ രേഖമൂലവും നേരിട്ട് കണ്ടും ദീപക്കാഴ്ച സംഘടകസമിതിയും ഫെഡറൽ ബാങ്ക് അധികൃതരും ബോധ്യപെടുത്തിയിട്ടുള്ളതാണ് .

ഒരു സ്വകര്യ ധനകാര്യസ്ഥാപനത്തിനുവേണ്ടി കൂടൽമാണിക്യം ഉത്സവത്തെ തീറെഴുതി കൊടുക്കുവാൻ വേണ്ടിയാണ് വ്യാജ അക്കൗണ്ട് സ്വകര്യ വ്യക്തികളുടെ ധനസമ്പാദനം എന്നി അപകീർത്തിപരമായ നുണപ്രസ്താവനകൾ ദീപക്കാഴ്ച സംഘടകർക്കെതിരെ നിരന്തരം വീഡിയോ ക്ലിപ്പിങ്ങിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും നടത്തികൊണ്ടിരിക്കുന്നതെന്നു സംഘടകസമിതി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുടയിലെ പൊതുസമൂഹത്തിൽ മാന്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഗമേശഭക്തരെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ മാപ്പുപറയണമെന്നും സംഘടകസമിതി ചീഫ് കോർഡിനേറ്റർ കൃപേഷ് ചെമ്മണ്ട പ്രതിഷേധിച്ചു. പത്രസമ്മേളനത്തിൽ ദീപാലങ്കാര വൈസ് ചെയർമാൻ കൃഷ്‌ണകുമാർ വലൂപ്പറമ്പിൽ , ജോയിന്റ് സെക്രട്ടറി രാജേഷ് എന്നിവർ പങ്കെടുത്തു.

Leave a comment

  • 34
  •  
  •  
  •  
  •  
  •  
  •  
Top