പുമംഗലം പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 17 പേരോളം ഭവനനിർമ്മാണം പൂർത്തികരിച്ചു

പൂമംഗലം : പുമംഗലം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 1കരാർ വെച്ച 20 ഗുണഭോക്താക്കളിൽ 17 പേരോളം ഭവനനിർമ്മാണം പൂർത്തികരിച്ചു ബാക്കി അന്തിമഘട്ടത്തിലാണ് ഭവന നിർമ്മാണം പൂർത്തികരിച്ച ഗുണഭോക്തക്കൾക്ക് തക്കോൽ ദാനം എം എൽ എ കെ യു അരുണൻ നിർവ്വഹിച്ചു. കൂടാതെ എല്ലാ ഗുണഭോക്തക്കൾക്കും ഗ്രാമ പഞ്ചാ’യത്ത് ഒരു ഫാൻ കൂടി നൽകി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ്, കവിത സുരേഷ്, ഈനാശുപല്ലിശ്ശേരി, മിനി ശിവദാസ്, കത്രീന ജോര്‍ജ്ജ്, വി.ഇ.ഒ.മാരായ രഞ്ജിത്ത്, ഗീത, സെക്രട്ടറി എന്‍.ജി. ദിനേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് വിമുക്തി ലഹരിവിരുദ്ധ കാമ്പെയിനിലെ ക്വിസ് മത്സരത്തില്‍ എല്‍.പി., യു.പി. വിഭാഗത്തില്‍ വിജയികളായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ഉപഹാരങ്ങളും വിതരണം ചെയ്തു. ഇരിങ്ങാലക്കുട ഉപജില്ലാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എടക്കുളം എസ്.എന്‍.ജി.എസ്.എസ്. യു.പി. സ്‌കൂളിനും വടക്കുംകര ഗവ. യു.പി. സ്‌കൂളിനും പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്തു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top