സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ തുടങ്ങി

കല്ലേറ്റുംകര : വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക ശരിയായ ദിശാബോധവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എന്ന ലക്ഷ്യത്തോടെ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളേജില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ തുടങ്ങുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ടി.സി.എസ്. റോബോട്ടിക്സ് ആന്റ് കോഗ്നറ്റീവ് സിസ്റ്റംസ് ഗ്ലോബല്‍ ഹെഡ് ഡോ. റോഷി ജോണ്‍ നിര്‍വ്വഹിച്ചു. സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ അധ്യക്ഷനായിരുന്നു.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മേക്കര്‍ വില്ലേജ് എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത 50 കോളേജുകളിലാണ് ചാനല്‍ അയാം ഡോട്ട് കോം ആദ്യഘട്ടത്തില്‍ സ്റ്റുഡിയോ തുടങ്ങുന്നത്. ഇതാദ്യമായി വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങളും സംരഭകത്വ പരിപാടികളും നേരിട്ട് ക്യാമ്പസുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനാകും. അവര്‍ക്ക് ആവശ്യമുള്ള പഠനോപകരണങ്ങളും വീഡിയോകളും ക്യാംപസുകളില്‍ സജ്ജീകരിച്ച സ്റ്റുഡിയോയിലേക്ക് സ്ട്രീം ചെയ്യാം തുടങ്ങി നിരവധി സാധ്യതകളാണ് സ്റ്റാര്‍ട്ടപ് സ്റ്റുഡിയോയിലുള്ളത്.

ചടങ്ങില്‍ ഏയ്ക്ക് ബയോകെമിക്കല്‍സ് സി.ഇ.ഒ. ആര്‍ദ്ര ചന്ദ്രമൗലി, മി മെറ്റ് മി ഉടമ നൂതന്‍ മനോഹര്‍, ചാനല്‍ അയാം സ്ഥാപക നിഷ കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സന്‍ കുരുവിള സ്വാഗതവും ജോ. ഡയറക്ടര്‍ ഡോ. സുധ ജോര്‍ജ് വളവി നന്ദിയും പറഞ്ഞു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top