വനിതാ ദിനത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വനിതാ സംരഭകര്‍


കല്ലേറ്റുംകര :
സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ വനിതാ ദിനാഘോഷം വനിതാ സംരഭകരുമൊത്ത് അവിസ്മരണീയമാക്കി. കേരളത്തിലെ മൂന്ന് പ്രമുഖ വനിതാ സംരഭകരാണ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ സഹൃദയയിലെത്തിയത്. ഏയ്ക്ക് ബയോകെമിക്കല്‍സ് സി.ഇ.ഒ. ആര്‍ദ്ര ചന്ദ്രമൗലി, മി മെറ്റ് മി ഉടമ നൂതന്‍ മനോഹര്‍, ചാനല്‍ അയാം സ്ഥാപക നിഷ കൃഷ്ണന്‍ എന്നിവര്‍ ചെറു പ്രായത്തില്‍ തന്നെ സ്വന്തമായി കമ്പനികള്‍ തുടങ്ങി വിജയിച്ചവരാണ് മൂവരും. സംരഭകത്വ രംഗത്തെ സാധ്യതകളും തങ്ങളുടെ അനുഭവങ്ങളും വെല്ലുവിളികളും നേട്ടങ്ങളും അവര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top