സെന്‍റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ വനിതാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ ലോക വനിതാദിനം ഏറെ വ്യത്യസ്തമായി ആഘോഷിച്ചു. ഇരിങ്ങാലക്കുടയിലെ വജ്ര റബ്ബർ പ്രോഡക്ട്സ് എന്ന സ്ഥാപനം സന്ദർശിച്ചു അവിടെയുള്ള വനിതാ തൊഴിലാളികൾക്ക് ആശംസകൾ നേർന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് മുഖമുദ്ര പതിപ്പിച്ച വജ്രയിലെ പ്രവർത്തനങ്ങൾ പ്രോജക്ട് എൻജിനിയർ അമൽ സി എസ് പരിചയപ്പെടുത്തി. ഭൂരിഭാഗവും വനിതാതൊഴിലാളികളുള്ള ഈ സ്ഥാപനത്തിലെ സന്ദർശനം വനിതാ ദിനാഘോഷത്തിന് വജ്രത്തിളക്കമേകി. ഇതോടനുബന്ധിച്ച് “ശാന്തിസദൻ” വൃദ്ധമന്ദിരം സന്ദർശിക്കുകയും അവശ്യവസ്തുക്കളുടെ വിതരണവും നടത്തി. പ്രവർത്തനങ്ങൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ബിനു ടി വി, ജെസ്‌ന ജോൺസൻ, ബാസില ഹംസ എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top